താനെ ബസപകടം: മരണസംഖ്യ 32 ആയി
താനെ: താനെയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.
പന്തളം തോന്നല്ലൂര്‍ സ്വദേശി ഗോപിനാഥ് സദാനന്ദന്‍ (42), തൃശൂര്‍ കോട്ടപ്പള്ളി ചൊവ്വല്ലൂര്‍ സ്വദേശി റിച്ചാര്‍ഡ് ലാസര്‍ (44) എന്നിവരാണ് മരിച്ച മലയാളികള്‍.
മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്. പരിക്കേറ്റ 33 പേരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. 65 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മരിച്ച മലയാളിയായ ഗോപിനാഥ് സദാനന്ദന്‍ മുംബൈയില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ്. ജോഗേശ്വരി ഒഷിവാരയിലായിരുന്നു താമസം. ഭാര്യ റൂബിയ. മക്കള്‍: സിയോണ്‍, അലിഷാ.
മീരാറോഡിലാണ്് റിച്ചാര്‍ഡ് താമസിച്ചിരുന്നത്. മുളുണ്ടിലെ ബന്ധുവീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഭാര്യ ലിറ്റി. മക്കള്‍: ലിനറ്റ്, ലിഡിയ.












Click it and Unblock the Notifications