കണ്ണൂരില്‍ ബൂത്ത് ഏജന്റിന്റെ വീടിനുനേരെ ബോംബാക്രമണം
കണ്ണൂര്‍: മട്ടന്നൂരിനടുത്ത് കൊളപ്പയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് ബൂത്ത് ഏജന്റായ സുകുമാരന്റെ വീടിനുനേരെ ഒരു സംഘം ആളുകള്‍ നാടന്‍ ബോംബെറിഞ്ഞത്.
ആര്‍ക്കും പരിക്കില്ല. സംഭവത്തെത്തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് സുകുമാരന്‍ ബുത്തിലേക്കു പോയത്. ഇതേസ്ഥലത്ത് മുഖം മൂടിധരിച്ച ആളുകള്‍ വീടുകളില്‍ കയറി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.












Click it and Unblock the Notifications