എല്‍ഡിഎഫിന് നൂറിലേറെ സീറ്റ് കിട്ടും: പിണറായി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റ് നേടി എല്‍ഡിഎഫ് ചരിത്രവിജയം കൈവരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പിണറായി ആര്‍.സി അമല സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.
എല്‍ഡിഎഫിന്റെ കുത്തക ജില്ലകള്‍ അവര്‍ക്ക് നഷ്ടപ്പെടും. ചില്ല ജില്ലകളില്‍ യുഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാതെ വരും. അവരുടെ പല നേതാക്കളും ഇത്തവണ നിയമസഭ കാണില്ല.
യുഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരം വളരെ പ്രകടമാണ്. യുഡിഎഫ് സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് നടത്തിയ പോരാട്ടങ്ങളുടെ പ്രസക്തി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications