Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംഘട്ടത്തില്‍ കനത്ത പോളിംഗ്

5.30 പിഎം

കണ്ണൂര്‍: സംസ്ഥാന നിയമസഭയിലേക്ക് നടന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ഏകദേശം 72.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കണ്ണൂരില്‍ 75ശതമാനവും കാസര്‍കോട് 65 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 2001ല്‍ ഇത് യഥാക്രമം 77.8, 74 എന്നിങ്ങനെയായിരുന്നു.

കണ്ണൂരിലെ രണ്ട് ബൂത്തുകളില്‍ അഞ്ചുമണിയായിട്ടും വോട്ടെടുപ്പ് അവസാനിച്ചില്ല. എടക്കാട് മണ്ഡലത്തിലെ 30ാംനമ്പര്‍ ബൂത്തിലും പെരിങ്ങളം മണ്ഡലത്തിലെ ഒരു ബുത്തിലുമാണ് വൈകിയിട്ടും പോളിംഗ് നടക്കുന്നത്. വോട്ടിംഗ് അവസാനിക്കാറായ സമയത്ത് യന്ത്രത്തിന് തകരാറു വന്നതുമൂലം പുതിയ യന്ത്രം സ്ഥാപിക്കേണ്ടി വന്നതിനാലാണ് വോട്ടെടുപ്പ് വൈകിയത്.

കാസര്‍കോഡ് ജില്ലിയില്‍ തൃക്കരിപ്പൂരിലാണ് ഏറ്റവും കൂടതല്‍ പോളിംഗ് നടന്നത്. ഏറ്റവും കുറവ് കാസര്‍കോഡ് മണ്ഡലത്തിലാണ്. മഞ്ചേശ്വരം 70, കാസര്‍കോഡ് 58, ഉദുമ,70, ഹോസ് ദുര്‍ഗ് 63.തൃക്കരിപ്പൂര്‍ 76 എന്നിങ്ങനെയാണ് അഞ്ചുമണിക്ക് പോളിംഗ് അവസാനിക്കുമ്പോള്‍ കാസര്‍കോഡ് ജില്ലയിലെ പോളിംഗ് ശതമാനം. കാസര്‍കോഡ് മണ്ഡലത്തിലെ കസബ കടപ്പുറത്തെ 32ാം നമ്പര്‍ ബൂത്തില്‍ ആകെ 13പേരാണ് വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്. 31ാം നമ്പര്‍ ബൂത്തില്‍ 43പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ള ഈ പ്രദേശങ്ങളിലെ മറ്റു ബൂത്തുകളിലും പോളിംഗ് ശതമാനം വളരെക്കുറവാണ്.

കനത്ത സുരക്ഷ സന്നാഹങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.രണ്ട് ജില്ലകളിലെ 15 നിയമസഭ നിയോജക മണ്ഡലങ്ങളില്‍ 85 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. കണ്ണൂരിലും കാസര്‍കോടും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടു കൂടി ഇനി കേരളമാകെ മെയ് 11നുള്ള വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ്.

തെക്കന്‍ ജില്ലകളില്‍ ഏപ്രില്‍ 23ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 69.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് ആറു ജില്ലകളില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 70 ശതമാനമായിരുന്നു പോളിംഗ്. മൂന്നാം ഘട്ടത്തില്‍ മറ്റു രണ്ടുഘട്ടങ്ങളെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. അവസാന കണക്കുകള്‍വെച്ച് നോക്കുമ്പോള്‍ ഈ പ്രതീക്ഷ അസ്ഥനത്തല്ലെന്ന് കാണാം. മറ്റു രണ്ടുഘട്ടങ്ങളെ അപേക്ഷിച്ച് ഇടുപക്ഷത്തിന് കൂടുതല്‍ സാധ്യതനല്‍കുന്നജില്ലകളാണ് കണ്ണൂരും കാസര്‍കോഡും.

കണ്ണൂരില്‍ രണ്ടു മണിവരെ 55 ശതമാനം പോളിംഗ്
3.00 പിഎം

കണ്ണൂര്‍: മൂന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ 55 ശതമാനം വരെ പോളിംഗ് നടന്നു. ഔദ്യോഗിക കണക്ക് പ്രകാരം 45 ശതമാനം പോളിംഗ് നടന്നു.

കാസര്‍കോട് ജില്ലയില്‍ ഇതുവരെ 50 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടക്കുന്നത്. ഇവിടെ 53 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു. കാസര്‍കോട് മണ്ഡലത്തിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് - 40 ശതമാനം.

രാവിലെ ആവേശത്തോടെ നടന്ന പോളിംഗ് ഉച്ചയ്ക്കു ശേഷം മന്ദഗതിയിലായി. അവസാന മണിക്കൂറില്‍ പോളിംഗ് ശക്തമാകുമെന്നാണ് പ്രധാനരാഷ്ട്രീയ കക്ഷികള്‍ക്കിടയിലുള്ള സംസാരം.

വാഹനങ്ങളില്‍ വോട്ടര്‍മാരെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ഇരിക്കൂറിലെ ഒരു ബൂത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ചെറിയ വാക്കുതര്‍ക്കമുണ്ടായി.

കണ്ണൂരില്‍ 40 ശതമാനം പോളിംഗ്
12.30 പിഎം

കണ്ണൂര്‍: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ 40 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കാസര്‍കോട്ട് 35 ശതമാനം പോളിംഗ് ഇതുവരെ നടന്നിട്ടുണ്ട്.

രാവിലെ മന്ദഗതിയില്‍ ആരംഭിച്ച പോളിംഗ് പിന്നീട് വേഗത്തിലായി. ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.


ആദ്യ രണ്ട് മണിക്കൂറില്‍ 12 % പോളിംഗ്
10.30 എഎം

കണ്ണൂര്‍: മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രാവിലെ ഒമ്പത് മണി വരെ 12 ശതമാനം പോളിംഗ്.

കണ്ണൂരില്‍ 11 ശതമാനവും കാസര്‍കോട് 13 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.

പോളിംഗ് പൊതുവെ സമാധാനപരമാണ്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പ്രാപ്പൊയില്‍, ഹോസ്ദുര്‍ഗ് മണ്ഡലത്തിലെ കടിഞ്ഞിമുല, പാണത്തൂര്‍, ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴി എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായതിനാല്‍ അല്പനേരം പോളിംഗ് തടസപ്പെട്ടു.


മൂന്നാം ഘട്ട പോളിംഗ് തുടങ്ങി

കണ്ണൂര്‍: നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ 15 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

കാസര്‍കോഡ് ഒമ്പത് മണി വരെ എട്ട് ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ കണ്ണൂരിലെ മിക്കവാറും എല്ലാ ബൂത്തുകളിലും നീണ്ട ക്യൂവാണ് കാണപ്പെട്ടത്. കണ്ണൂരിലെ മൊറാഴയില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനാല്‍ വോട്ടെടുപ്പ് വൈകി.

ഈ ജില്ലകളിലെ എല്ലാ ബൂത്തുകളും പ്രശ്നബാധിത ബൂത്തുകളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ജില്ലകളിലുമായി 2274 ബൂത്തുകളാണുള്ളത്. ഇവയില്‍ 392 എണ്ണം അതീവജാഗ്രതാബൂത്തുകളാണ്. കണ്ണൂര്‍ ജില്ലയില്‍ പതിനായിരത്തോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+