ഉണ്ണിത്താനെ എല്‍ഡിഎഫുകാര്‍ തടഞ്ഞു
കണ്ണൂര്‍: തിരുവങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം ഏഷ്യാനെറ്റിന് അഭിമുഖം നല്‍കാന്‍ ശ്രമിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു.
ബൂത്ത് പരിസരത്തുവെച്ച് ഇന്റര്‍വ്യൂ പാടില്ലെന്നു പറഞ്ഞാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ അഭിമുഖം തടഞ്ഞത്. പ്രശ്നത്തില്‍ പൊലീസ് ഇടപെട്ടതോടെ ഉണ്ണിത്താന്‍ മടങ്ങുകയായിരുന്നു. ലൈന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഉണ്ണിത്താനെ ചാനല്‍ പ്രവര്‍ത്തകര്‍ മുക്കാല്‍ മണിക്കൂറോളം സ്കൂള്‍ പരിസരത്ത് നിര്‍ത്തിയിരുന്നു. ഇതാണ് എല്‍ ഡി എഫ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
കുട്ടിമാക്കൂല്‍ സ്കൂള്‍ പരിസരത്തുവെച്ച് എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി കൊടിയേരി ബാലകൃഷ്ണന്റെ അഭിമുഖം എടുത്തതിനുശേഷമാണ് ചാനല്‍ പ്രവര്‍ത്തകര്‍ ഉണ്ണിത്താനെത്തേടിയെത്തിയത്.












Click it and Unblock the Notifications