കസബ ബൂത്തില്‍ ആരും വോട്ട് ചെയ്തില്ല
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കസബ ബൂത്തില്‍ ആരും വോട്ട് ചെയ്തില്ല. ആദ്യത്തെ മൂന്നര മണിക്കൂറില്‍ കസബ കടലോര പ്രദേശത്തെ 31-ാം ബൂത്തില്‍ വോട്ട് ചെയ്യാനായി ഒരാള്‍ പോലുമെത്തിയില്ല.
മത്സ്യത്തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന ഈ പ്രദേശത്ത് ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചാണ് വോട്ടര്‍മാര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. വോട്ട് ബഹിഷ്കരിക്കുന്നതിന് അരയസമാജം ആഹ്വാനം ചെയ്തിരുന്നു.
സമീപപ്രദേശത്തെ ബൂത്തുകളിലും വളരെ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications