ഇറാഖില്‍ ചാവേറാക്രമണത്തില്‍ 18മരണം
ഫലൂജ: ഇറാഖിലെ ഫലൂജ നഗരത്തിലുണ്ടായ ചാവേറാക്രമണത്തില്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെട്ടതായി ഇറാഖി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പൊലീസ് റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലത്താണ് മനുഷ്യബോംബാക്രമണമുണ്ടായത്.
സ്ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഏറെപ്പേരുടെയും നില ഗുരുതരമാണ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന് 50 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഫലൂജ സുന്നി ഭൂരിപക്ഷ പ്രദേശമാണ്. യുഎസ് -ഇറാഖ് സംയുക്ത സേനക്കെതിരെ ഇവിടെ ആക്രമണങ്ങള്‍ പതിവാണ്.












Click it and Unblock the Notifications