പാകിസ്ഥാനില്‍ ഭൂചലനം
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 4.5രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അപടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
തലസ്ഥാനമായ ഇസ്ലാമാബാദിന് വടക്കുള്ള ഹസാരയാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. മാന്‍ഷെര, ബലാകോട്ട് , അബ്ബോട്ടാബാദ് എന്നിവിടങ്ങളിലാണ് ചലനം കാര്യമായി അനുഭവപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമുണ്ടായ വന്‍ ഭൂചനത്തിന്റെ തുടര്‍ചലനം മാത്രമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. റിച്ചര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ അന്നത്തെ ഭൂചലനത്തില്‍ പാക്കിസ്ഥാനിലും കശ്മീരിലുമായി 80,000ഓളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. അതിനുശേഷം 1900ഓളം തുടര്‍ചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications