കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ അല്‍ ഖ്വായിദ തീവ്രവാദികളെന്നു സംശയിക്കപ്പെടുന്ന 10 പേരെ യു എസ് സേന കൊലപ്പെടുത്തി. അല്‍ ഖ്വായിദ നേതാവായ അബു മുസാബ് അല്‍ സര്‍ഖാവിക്കുവേണ്ടി ഒരു അല്‍ ഖ്വായിദ ഒളിസങ്കേതത്തില്‍ നടത്തിയ തിരച്ചിലിനിടയിലാണ് യുഎസ് സേന തീവ്രവാദികളെന്നു സംശയിക്കുന്ന ഇവരെ കൊലപ്പെടുത്തിയത്.

വടക്കന്‍ ബാഗ്ദാദിലെ ബലാദിലുള്ള മറ്റൊരു കേന്ദ്രത്തില്‍ നടത്തിയ തിരച്ചിലില്‍ മറ്റു രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി യു എസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ പലരും പിടിക്കപ്പെട്ടാല്‍ സ്വയം നശിപ്പിക്കാന്‍ ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കൈവശം വെച്ചിരുന്നതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

അല്‍ സര്‍ഖാവിക്കു വേണ്ടി ബാഗ്ദാദില്‍ നടക്കുന്ന നാലാമത്തെ റെയ്ഡാണിത്. ഇതിനുമുമ്പ് നടത്തിയ മൂന്ന് റെയ്ഡുകളിലും സ്ത്രീകളടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X