ഓഹരി സൂചിക വീണ്ടും പുതിയ ഉയരത്തില്‍
മുംബൈ: മുംബൈ ഓഹരി സൂചിക വ്യാഴാഴ്ച പുതിയ ഉയരത്തിലെത്തി. 68 പോയിന്റ് ഉയര്‍ന്ന സൂചിക രാവിലെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 12,379.06ലെത്തി.
ചൊവ്വാഴ്ച എക്കാലത്തെയും ഉയര്‍ന്ന പോയിന്റിലാണ് വിപണി ക്ലോസ് ചെയ്തിരുന്നത്. 12,310.72ല്‍ ചൊവ്വാഴ്ച ക്ലോസ് ചെയ്ത വിപണി 12,358.31ലാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്.
സമാനമായി നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും പുതിയ ഉയരത്തിലെത്തി. 19.15 പോയിന്റ് ഉയര്‍ന്ന് 3653.40ലെത്തി.
ടാറ്റ മോട്ടോര്‍സ്, ഭെല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്റ് ടര്‍ബോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ടാറ്റ പവര്‍, റാന്‍ബാക്സി ലാബ് തുടങ്ങിയ കമ്പനികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications