വഡോധരയില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി
വഡോധര: വോഡോധരയില്‍ വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി സുരക്ഷാ സേന ഫ്ലാഗ് മാര്‍ച്ച് നടത്തി. സിറ്റിപൊലീസ് സ്റേഷന്‍ പരിധിയില്‍പ്പെടുന്ന നവപുര, വാഡി, റൗപുര, കരേലിബാഗ്,പനിഗട്ട് പ്രദേശങ്ങളിലാണ് ദ്രുതകര്‍മ്മസേന മാര്‍ച്ച് നടത്തിയതെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ ദീപക് സ്വരൂപ് അറിയിച്ചു.
പുരാതന ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപമുണ്ടായ വഡോധരയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. 1,000 സൈനികരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
ഗുജറാത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്രആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനോട് സൈനിക സഹായം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വഡോധരയില്‍ സൈന്യത്തെ വിന്യസിച്ചത്. അക്രമം അടിച്ചമര്‍ത്താന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications