Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി രഥയാത്രകള്‍ നിര്‍ത്തിവച്ചു

ദില്ലി: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ മരണത്തെ തുടര്‍ന്ന് ബിജെപി നേതാക്കളായ രാജ്നാഥ്സിംഗും എല്‍.കെ.അദ്വാനിയും നടത്തുന്ന രഥയാത്രകള്‍ നിര്‍ത്തിവച്ചു.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. രണ്ട് രഥയാത്രകളുടെയും സമാപനം മെയ് 10ന് ദില്ലിയില്‍ നടക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മഹാജന്റെ മരണത്തെ തുടര്‍ന്ന് രഥയാത്രകള്‍ നിര്‍ത്തിവച്ച് ഇരുനേതാക്കളും മുംബൈയിലേക്ക് തിരിക്കുകയായിരുന്നു.

വാരണസിയില്‍ നടന്ന ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ രഥയാത്ര ആരംഭിച്ചത്. സംഘ്പരിവാറിലെ ഒരു വിഭാഗം രഥയാത്ര നടത്തുന്നതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. പ്രധാനമായും വിഎച്ച്പിയാണ് രഥയാത്രക്കെതിരെ തിരിഞ്ഞത്. തങ്ങള്‍ക്ക് അനുകൂലമായ ജനവികാരം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലില്‍ ആരംഭിച്ച രഥയാത്ര കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. മഹാജന്റെ മരണത്തോടെ രഥയാത്രകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+