രഥയാത്ര തുടരണോയെന്ന് വെള്ളിയാഴ്ച തീരുമാനിക്കും
ദില്ലി: ബി ജെ പി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഭാരത് സുരക്ഷാ യാത്രകള്‍ തുടരണോയെന്നതിനെപ്പറ്റിയുള്ള ഔദ്യോഗിക തീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.
എല്‍.കെ അദ്വാനി,രാജ് നാഥ്സിംഗ് എന്നിവരടക്കെ പാര്‍ട്ടിയിലെ പ്രമുഖനേതാക്കളെല്ലാം മഹാജന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മുംബൈയിലെത്തിയിട്ടുണ്ട്. മഹാജന്റെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞ് നടത്തുന്ന യോഗത്തില്‍ ഭാരതയാത്ര സംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മഹാജന്റെ മരണത്തെത്തുടര്‍ന്ന് യാത്രനിര്‍ത്തിവെക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം യാത്ര തുടരണമെന്നും അന്തരിച്ച നേതാവിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല ആദരാഞ്ജലിയാണിതെന്നും അഭിപ്രായപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുന്‍ പ്രധാനമന്ത്രി വാജ്പേയി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന പാര്‍ട്ടിയോഗത്തില്‍ യാത്രകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.












Click it and Unblock the Notifications