ചൗട്ടാലയുടെ വസതികളില്‍ സിബിഐ റെയ്ഡ്
ചണ്ഡിഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവും ഹരിയാന മുന്‍മഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ സി ബിഐ റെയ്ഡ് ചെയ്തു.
ചൗട്ടാല അവിഹിതമായി സ്വത്തുസമ്പാദിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആറുസംസ്ഥാനങ്ങളിലായി 21കേന്ദ്രങ്ങളിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
ഇദ്ദേഹത്തിന്റെ ജന്മസ്ഥലമായ സിര്‍സയിലും ദില്ലിയിലെ ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നതായി സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ചൗട്ടാലയുടെ പേരില്‍ ഉധംസിംഗ് നഗറിലുള്ള 600ഏക്കര്‍ ഭൂമിയിലും ഉദ്യേഗസ്ഥര്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications