പ്രമോദ് മഹാജന്റെ സംസ്കാരം വ്യാഴാഴ്ച
മുംബൈ: ബുധനാഴ്ച അന്തരിച്ച ബി ജെ പി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ മൃതദേഹം വ്യാഴാഴ്ച 11മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ നരിമാന്‍പോയിന്റിലെ ബി ജെ പി ആസ്ഥാനത്തു പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം രാത്രി വര്‍ളിയിലെ വസതിയിലേക്കു കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ 8 മണിമുതല്‍ 10 വരെ വസതിയില്‍ പൊതുദര്‍ശനത്തിനുവെക്കും.
അതിനുശേഷം സംസ്കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ 10മണിയോടെ വസതിയില്‍ ആരംഭിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് നിതിന്‍ ഗദ്കാരി അറിയിച്ചു.












Click it and Unblock the Notifications