വഡോദരയില്‍ ജനക്കൂട്ടം പൊലീസ് സ്റേഷന്‍ ആക്രമിച്ചു
വഡോദര: സംഘര്‍ഷ ബാധിതമായ വഡോദരയില്‍ അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റേഷന്‍ ആക്രമിച്ചു. ഒരു ബേക്കറി തീവച്ചു നശിപ്പിച്ചു.
ബുധനാഴ്ച രാത്രി നവപുരയിലാണ് ജനക്കൂട്ടം പൊലീസ് സ്റേഷന്‍ ആക്രമിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും മൂന്ന് റൗണ്ട് വെടിവയ്ക്കുകയും ചെയ്തു.
കണ്ടേരു മാര്‍ക്കറ്റില്‍ ഒരു ബേക്കറി അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ദാഹെജ് റോഡില്‍ ഒരു എണ്ണ മില്ലിനും തീവച്ചു.
തിങ്കളാഴ്ച അധികൃതര്‍ ഒരു ദര്‍ഗ പൊളിച്ചുമാറ്റിയതിനെ തുടര്‍ന്നാണ് വഡോദരയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമം നിയന്ത്രിക്കാനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications