Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ഗ്രനേഡാക്രമണത്തില്‍ രണ്ടു മരണം

ശ്രീനഗര്‍: വ്യാഴാഴ്ച കാശ്മീരിലുണ്ടാ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 9പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിസുരക്ഷാസേനയുടെ ബങ്കറിലാണ് തീവ്രവാദികള്‍ ഗ്രനേഡാക്രമണം നടത്തിയത്.

ശ്രീനഗറിന് 30 കി.മി അകലെ സെന്‍ട്രല്‍ ബുദ്ഗാം ജില്ലയിലെ ചദൂരയില്‍ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് ബി എസ് എഫ് ഭടന്മാരടക്കം 11പേര്‍ക്കു പരിക്കേല്‍ക്കുകയായിരുന്നു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ബാക്കിയുള്ളവര്‍ ചദൂരയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് നാലുപേരെ വിധഗ്ദ്ധചികിത്സക്കായി ശ്രീനഗറിലേക്കയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+