കോടിയേരി ആഭ്യന്തരമന്ത്രിയായേക്കും
തിരുവനന്തപുരം: എല്‍ഡിഎഫിന് അധികാരം ലഭിക്കുകയും വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ കൈവശമായിരിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പിണറായി പക്ഷം ഇപ്പോള്‍.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ന്റെ പേരായിരിക്കും ആഭ്യന്തരമന്ത്രിയുടെ സ്ഥാനത്തേക്ക് പിണറായി പക്ഷം നിര്‍ദേശിക്കുന്നത്.
വി.എസിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പിണറായി പക്ഷത്തിന് ഒട്ടും താത്പര്യമില്ലെങ്കിലും വര്‍ധിതമായ ജനപിന്തുണയില്‍ കൂടുതല്‍ കരുത്തനായി മാറുകയും എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത അദ്ദേഹത്തെ മാറ്റിനിര്‍ത്തുക എളുപ്പമല്ലൈന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പോളിറ്റ് ബ്യൂറോയുടെ ഇടപെടലിലൂടെ സ്ഥാനാര്‍ഥിത്വം ലഭിച്ച വി.എസിനെ അധികാര സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തുക പിണറായി പക്ഷത്തിന് ഒട്ടും എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തിലാണ് വി.എസ് മുഖ്യമന്ത്രിയായാലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പതിവ് ഇത്തവണ വേണ്ടെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കാന്‍ പിണറായി പക്ഷം ആലോചിക്കുന്നത്.
വി.എസിന് ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ എസ്എന്‍സി ലാവ്ലിന്‍ കേസ് ഉള്‍പ്പെടെ അന്വേഷണത്തിലുള്ള കേസുകളുടെ സുപ്രധാന രേഖകള്‍ അദ്ദേഹത്തിന് ലഭിക്കുമെന്നത് പിണറായി പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ആഭ്യന്തര വകുപ്പിന് വി.എസിന്റ കീഴില്‍ വരില്ലെന്ന് ഉറപ്പു വരുത്താന്‍ പിണറായി പക്ഷം ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പിണറായി പക്ഷക്കാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ നടന്നുവരികയാണ്.












Click it and Unblock the Notifications