ബ്രഹ്മസ്ഥാനം ക്ഷോത്രോത്സവം 5ന് തുടങ്ങും
കൊച്ചി: ഇടപ്പള്ളിയിലെ മാതാ അമൃതാനന്ദമയി മഠത്തിനുകീഴിലുള്ള ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെ ഉത്സവം മെയ് 5മുതല്‍ 7വരെ നടക്കുമെന്ന് മഠംജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അറിയിച്ചു.
ഇന്റര്‍ ഫെയ്ത്ത് സെന്ററിന്റെ ജയിംസ് പാര്‍ക്സ് മോര്‍ടണ്‍ ഇന്റര്‍ ഫെയ്ത്ത് അവാര്‍ഡ് സ്വീകരിക്കാനായി ന്യൂയോര്‍ക്കില്‍ പോയിരിക്കുന്ന അമൃതാനന്ദമയി ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച തിരിച്ചെത്തുമെന്നും സ്വാമി അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി ചൊവ്വാദോഷ നിവാരണ പൂജ, രാഹുദോഷ നിവാരണ പൂജ, ശനിദോഷനിവാരണപൂജ, ലളിതസഹസ്രനാമം എന്നിവ നടക്കുമെന്നും സ്വാമി അറിയിച്ചു.
മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, മൃത്യുഞ്ജയ ഹോമം. തിലഹോമം, സുദര്‍ശനഹോമം തുടങ്ങിയവയും ഇതിനൊപ്പം നടക്കും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഒരുലക്ഷത്തോളം ഭക്തര്‍ പങ്കെടുക്കും.












Click it and Unblock the Notifications