തങ്കച്ചിയുടെ ഭര്‍ത്താവിന് ജോലി നല്‍കും
തിരുവനന്തപുരം: ഈയിടെ ട്രാന്‍സ്പോര്‍ട്ട് ബസ് കയറി മരിച്ച തങ്കച്ചിയുടെ കുടുംബത്തിന് വേണ്ട സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
തങ്കച്ചിയുടെ മക്കളുടെ പേരില്‍ സര്‍ക്കാര്‍ 50,000 രൂപ നിക്ഷേപിക്കും. തങ്കച്ചിയുടെ ഭര്‍ത്താവിന് ആരോഗ്യവകുപ്പില്‍ സ്വീപ്പര്‍ ജോലി നല്‍കും-മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.
കാസര്‍കോട് പ്രഫുല്‍ എന്ന കുട്ടി കുഴല്‍ക്കിണറില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ കിണറുടമക്കെതിരെ കേസെടുക്കുമെന്നും കുട്ടിയുടെ അമ്മക്ക് കാസര്‍കോഡ് ജില്ലാ ആശുപത്രിയില്‍ പാര്‍ട് ടൈം ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.












Click it and Unblock the Notifications