മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്ന് ബിജെപി
തിരുവനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്നും ബിജെപി നേതാവ് കെ.രാമചന്ദ്രന്‍പിള്ള.
മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനു ശേഷം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നും അത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സനും എക്സിറ്റ് പോളുകളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ എക്സിറ്റ് പോളുകള്‍ സംഘടിപ്പിക്കുന്നത് ശാസ്ത്രീയമായല്ലെന്നും അതുകൊണ്ടു തന്നെ അവയെ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ടിവി ചാനലുകള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്‍ഡിഎഫിന് വന്‍ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിച്ചിട്ടുണ്ട്. എല്‍ഡിഎഫിന് നൂറിലേറെ സീറ്റ് ലഭിക്കുമെന്ന് രണ്ട് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. എക്സിറ്റ് പോള്‍ നിരോധിക്കണമെന്ന ആവശ്യം നേരത്തെ യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications