എക്സിറ്റ് പോള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു: മാണി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളും എക്സിറ്റ് പോളുകളും നിഷ്പക്ഷ വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് റവന്യുമന്ത്രി കെ.എം.മാണി അഭിപ്രായപ്പെട്ടു.
അര്‍ഹമായതിനെക്കാള്‍ 15 ശതമാനം സീറ്റുകള്‍ എല്‍ ഡി എഫിന് അധികം ലഭിക്കാന്‍ ഇത് ഇടയാക്കും. ഇത്തരം സര്‍വ്വേ ഫലങ്ങളും എക്സിറ്റ് പോളുകളും നിരോധിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തയ്യാറാകണമെന്നും മാണി ആവശ്യപ്പെട്ടു.
സര്‍വേ ഫലങ്ങളും എക്സിറ്റ് പോളുകളും എല്‍ഡിഎഫിന് വിജയം പ്രവചിക്കുന്നവയാണെങ്കിലും മികച്ച പ്രകടനം കാഴ്ച വച്ച് വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറാന്‍ യുഡിഎഫിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications