പത്മതീര്‍ത്ഥക്കുളത്തിലെ വെള്ളം പിരശോധിക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടു
തിരുവനന്തപുരം: പത്മതീര്‍ത്ഥക്കുളത്തിലെ വെള്ളം രാസപരിശോധനക്ക് വിധേയമാക്കി അതിലടങ്ങിയിരിക്കുന്ന മാലിന്യത്തിന്റെ തോത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ ഡിവിഷണല്‍ ഒഫീസര്‍ കെ.വി മോഹന്‍ കുമാര്‍ ഉത്തരവിട്ടു.
മലിനീകരണ നിയന്ത്രണബോര്‍ഡ്, റീജ്യനല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറി എന്നീ സ്ഥാപനങ്ങളോടാണ് പരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിച്ച വിധഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആര്‍ ഡി ഒയുടെ ഉത്തരവ്. പത്മതീര്‍ത്ഥക്കുളത്തിലെ വെള്ളം മലിനമല്ലെന്നും അതില്‍ കൊതുകു ലാര്‍വകള്‍ ഇല്ലെന്നുമാണ് വിധഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍പ്പറയുന്നത്.
കുളത്തിലെ ജലത്തില്‍ മതിയായ പരിശോധന നടത്തുന്നില്ലെന്ന് കാണിച്ച് ഈ വര്‍ഷം ആദ്യം ആര്‍ഡിഒ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ എന്നിവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്മേലുള്ള കോടതി നടപടികള്‍ മെയ് 17ന് നടക്കാനിരിക്കെയാണ് ആര്‍ ഡി ഒ രാസപരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്.
ക്ഷത്രക്കുളത്തില്‍ മലിനീകരണം നടക്കുന്നുവെന്നും കൊതുകുശല്യം രൂക്ഷമാകുന്നുവെന്നുമുള്ള പൗരസമിതിയുടെ പരാതിയെത്തുടര്‍ന്നാണ് ആര്‍ഡിഒയുടെ നടപടിയുണ്ടായത്.












Click it and Unblock the Notifications