Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എ ഇ വിസാനിരക്ക് കുറക്കും

ദുബയ്: സന്ദര്‍ശക വിസയുടെയും സ്ഥിരതാമസത്തിനുള്ള വിസയുടെയും നിരക്കുകള്‍ കുറക്കുന്നതുസംബന്ധിച്ച് യുനൈറ്റഡ് അറബ് എമിറേറ്റ്സ് പഠനം നടത്തുന്നതായി യു എ ഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സയ്യിദ് അല്‍ നയാന്റെ നിര്‍ദ്ദേശപ്രകാരമാണ് വിസാ നിരക്കുകുറക്കുന്നതിനെപ്പറ്റി അറബ് എമിറേറ്റ്സ് ആലോചിക്കുന്നത്. എത്രയും പെട്ടന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും പുതിയ നിരക്ക് നിലവില്‍ വരുമെന്നും പ്രതീക്ഷിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയച്ചു.

യു എ ഇയിലേക്ക് വരുന്നതിനുള്ള യാത്രാച്ചിലവു കുറക്കുക, അതിനാവശ്യമായ നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവരുന്നത്. മാത്രമല്ല വ്യത്യസ്ഥരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വേണ്ടനിര്‍ മാര്‍ഗരേഖനല്‍കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായും യു എ ഇ ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+