ബീഹാറില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
ഷെയ്ക്പുര(ബീഹാര്‍): വ്യാഴാഴ്ച രാത്രിയുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് ബീഹാറിലെ ഷെയ്ക്പുര ജില്ലയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അരീരി പൊലീസ് സ്റേഷന്‍ പരിധിയില്‍പ്പെടുന്ന മണിപുഗ്രാമത്തിലെ ജാമ്വാ റാമും മറ്റുമൂന്നുപേരുമാണ് കൊല്ലപ്പെട്ടത്.
രാത്രി കമ്മ്യൂണിറ്റിഹാള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിനു മുകളില്‍ ഉറങ്ങുമ്പോഴാണ് അജ്ഞാതര്‍ ഇവരെ അക്രമിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരു സംഘങ്ങള്‍ക്കിടയില്‍ മുമ്പുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടാണ് കൊലനടന്നിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.












Click it and Unblock the Notifications