ഗുര്‍ഗാവില്‍ കോടതിയില്‍ വെടിവെയ്പ്
ഗുര്‍ഗാവ്: ദില്ലിക്കടുത്ത് ഗുര്‍ഗാവ് സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച രാവിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയ്പില്‍ രണ്ടുപേര്‍കൊല്ലപ്പെട്ടു.
ഗുണ്ടാനേതാവായ ഹരി ദത്തിനെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എതില്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ ഇയാളെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിനെത്തുടന്‍ന്ന് പൊലീസ് നടത്തിയ വെടിവെയ്പിലാണ് രണ്ടാമത്തെയാള്‍ മരിച്ചത്. വെടിവെയ്പില്‍ മറ്റുരണ്ടാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോടതി പരിസരം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് 15 റൗണ്ട് വെടിവെച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രംഗം വഷളായതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications