സംഗീതസംവിധായകന്‍ നൗഷാദ് അലി അന്തരിച്ചു
മുംബൈ: പ്രശസ്ത ചലചിത്ര സംഗീത സംവിധായകനും ഫാല്‍കെ അവാര്‍ഡ് ജേതാവുമായ നൗഷാദ് അലി അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ഇദ്ദേഹത്തിന് 86 വയസ്സായിരുന്നു. 1919 ഡിസംബറില്‍ ലക്നൗവിലാണ് നൗഷാദ് ജനിച്ചത്. മുഗള്‍-ഇ-ആസം,പക്കീര്‍സാ, മദര്‍ ഇന്ത്യ,രത്തന്‍ തുടങ്ങി 87 ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് .
ആദ്യമായി സിനിമാ സംഗീതത്തില്‍ ശാസ്ത്രീയ സംഗീതം പരീക്ഷിച്ചത് ഇദ്ദേഹമാണ്. ചലചിത്രരംഗത്തിന് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1981ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചത്. മലയാളത്തില്‍ ധ്വനി എന്ന സിനിമക്കുവേണ്ട് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
ഇദ്ദേഹം അവസാനമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അക്ബര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന താജ്മമഹല്‍ എന്ന ചിത്രത്തിനാണ്.












Click it and Unblock the Notifications