കൊച്ചിയില്‍ വോട്ടെണ്ണലിന് ഒരുക്കങ്ങളാരംഭിച്ചു
കൊച്ചി: മെയ് 11നാരംഭിക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഏറണാകുളം ജില്ലിയിലെ 14മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് ഹാജരാകാനുന്നതിനായി 1120 ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പുകളയച്ചു. ശനിയാഴ്ചയോടെ എല്ലാവര്‍ക്കും ഇതുസംബന്ധമായ അറിയിപ്പു ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് മെയ് 8,9 തിയ്യതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പരിശീലനം നല്‍കുമെന്നും ജില്ലാകലക്ടര്‍ എ പി എം മുഹമ്മദ് ഹനിഷ് അറിയിച്ചു. ഓരോ മണ്ഡലത്തിനും 80 കൗണ്ടിംഗ് ഓഫീസര്‍മാര്‍ എന്നതോതിലാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. മെയ് 11കാലത്ത് എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
പോസ്റല്‍ വോട്ടുകളും ഇലക്ട്രോണിക് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെയും എണ്ണല്‍ ഒരേസമയത്താണ് ആരംഭിക്കുക. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണോദ്യോഗസ്ഥരെ നിയോഗിക്കും. 14 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളെ കലക്ടറേറ്റിലെ ഹോട്ട് ലൈന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തും.
കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക പാസ്സില്ലാത്ത ആരെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കാനനുവദിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കലക്ടര്‍ ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും അസിസ്റന്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും വോട്ടെണ്ണല്‍സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കും.












Click it and Unblock the Notifications