തൃശ്ശൂരില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം
തൃശ്ശൂര്‍: തൃശ്ശൂരില്‍ വെടിമരുന്നുനിര്‍മ്മാണശാലക്ക് തീപിടിച്ച് മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
പരുക്കേറ്റവര്‍ക്ക് സഹായധനമായി ഒരുലക്ഷംരൂപനല്‍കുമെന്നും മന്ത്രി അറിയിച്ചു. വീടുനഷ്ടപ്പെട്ടവര്‍ക്ക് ദേവസ്വംബോര്‍ഡിന്റെ ചിലവില്‍ വീടുനിര്‍മ്മിച്ചുനല്‍കും.
ദുരന്തത്തെപ്പറ്റി അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആര്‍ ഡി ഒക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications