ചര്‍ച്ചക്കുതയ്യാറെന്ന് മാവോയിസ്റുകള്‍
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല സര്‍ക്കാറുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്ന് മാവോയിസ്റുകള്‍ അറിയിച്ചു. തുടര്‍ന്ന് പതിറ്റാണ്ടായി തുടരുന്ന രക്തരൂഷിത കലാപം അവസാനിപ്പിക്കാനുള്ളചര്‍ച്ചകള്‍ക്ക് സമ്മതമാണെന്ന് മാവോയിസ്റ് നേതാവ് പ്രചണ്ഡ ഒരു പ്രസ്ഥാപനയിലൂടെ അറിയിക്കുകയായിരുന്നു.
സര്‍ക്കാറിന്റെ വെടിനിര്‍ത്തല്‍പ്രഖ്യാപനത്തെയും മാവോയിസ്റുകള്‍ സ്വാഗതം ചെയ്തു. ചര്‍ച്ചക്കുതയ്യാറായാല്‍ ജയിലില്‍ക്കഴിയുന്ന മാവോയിസ്റ് നേതാക്കളെ വിട്ടയക്കുമെന്ന് നേപ്പാള്‍ ഭരണകൂടം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല ആയുധവിമുക്തമായ പൊതുസമ്മേളനങ്ങളും റാലികളും നടത്താനുള്ള അനുമതിും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു.
രാജ്യത്തെ സമാധാന പ്രക്രിയയുമായി മാവോയിസ്റുകള്‍ക്ക് സഹകരിക്കാനുള്ള അനുയോജ്യസാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് മന്ത്രിയും നേപ്പാളി കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവുമായ ഗോപാല്‍മാന്‍ ശ്രേഷ്ഠ പറഞ്ഞു.












Click it and Unblock the Notifications