ജാഫ്നയില്‍ 7പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയിലെ വടക്കന്‍ ജാഫ്ന പ്രവിശ്യയില്‍ പട്ടാളക്കാര്‍ നടത്തിയ വെടിവെയ്പില്‍ 7 തമിഴ് വംശജര്‍ കൊല്ലപ്പെട്ടു.
ഇതിനുമുമ്പെ പട്ടാളത്തിനുനേര്‍ക്കുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കു നേരെ ഓട്ടോമാറ്റിക് റൈഫിളുകള്‍ ഉപയോഗിച്ച് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് തമിഴ് പുലികള്‍ ആരോപിച്ചു.
എന്നാല്‍ ആറ് ഓട്ടോകളിലായി വന്ന സംഘം സൈന്യത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പ്രതിരോധമന്ത്രി പറഞ്ഞു. ഇതില്‍ രണ്ടാമത്തെവണ്ടിയിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അതിലുള്ളവര്‍ മരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവര്‍ എല്‍ ടി ടിയുമായി ബന്ധമുള്ളവരാണോ എന്നു സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications