ജീവനുള്ള കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി
ദില്ലി: മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാതശിശുവിന് ജീവനുണ്ടെന് സംസ്കാരച്ചടങ്ങുകള്‍ക്കു തൊട്ടുമമ്പ് തിരിച്ചറിഞ്ഞു. ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് സംഭവം.
രാകേഷ് ബബ്ബറിന്റെയും ഭാര്യ ഭാരതി ബബ്ബറിന്റെയും ആദ്യത്തെക്കുഞ്ഞ് ചാപിള്ളയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പ്രസവദിവസത്തിന് മൂന്ന് മാസം മുമ്പാണ് ഭാരതിയെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ഭാരതി തങ്ങളുടെ ആദ്യകുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്‍ ഇരുപത്തിരണ്ടുകാരിയായ ഭാരതിയുടെ കുഞ്ഞ് ചാപിള്ളയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം രാകേഷ് കുഞ്ഞിനെ അന്ത്യകര്‍മ്മങ്ങല്‍ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് കുഞ്ഞ് ചലിക്കുകയും കരയാന്‍ തുടങ്ങുകയും ചെയ്തത്.
ജീവനുണ്ടെന്ന് തിരച്ചറിഞ്ഞതോടെ കുഞ്ഞിനെ ശ്മശാനത്തില്‍നിന്നും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ചികിത്സ നല്‍കുകയുമായിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഞെട്ടലും അത്ഭുതവും അറിയിച്ചു.
ആദ്യകുഞ്ഞിനെ തിരച്ചുകിട്ടിയതില്‍ സന്തോഷത്തിലാണെങ്കിലും ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് രാകേഷ് അറിയിച്ചു.












Click it and Unblock the Notifications