വഡോധര ശാന്തമാകുന്നു
വഡോധര: ഗുജറാത്തില്‍ വര്‍ഗീയ കലാപമുണ്ടായ വഡോധരയില്‍ സ്ഥിതി ശാന്തമാകുന്നു. സൈന്യത്തെ ചിലമേഖലകളില്‍ നിന്ന് പിന്‍വലിച്ചു തുടങ്ങിയതായി പൊലീസ് കമ്മീഷണര്‍ ദീപക് സ്വരൂപ് അറിയിച്ചു.
വെള്ളിയാഴ്ച കര്‍ഫ്യൂവില്‍ നാലുമണിക്കൂര്‍ ഇളവനുവദിച്ചിരുന്നു. ദ്രുത കര്‍മസേന, സ്പെഷല്‍ റിസര്‍വ് പൊലീസ് ,സി ആര്‍ പി എഫ് എന്നിവ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വെള്ളിയാഴ്ചയും മാര്‍ച്ച് നടത്തിയിട്ടുണ്ട്.മഹിമൊഹല്ലയില്‍ അറുപത്തഞ്ചുകാരന്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളിലെ ആളുകള്‍ത്മ്മില്‍ കല്ലേറു തുടങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ വിവിധ സംഭവങ്ങളോടനുബന്ധിച്ച് 230പേരെ അറസ്റുചെയ്തിട്ടുണ്ട്. നിശാനിമയമം ലംഘിച്ചതിന് അനവധി പേരെ റിമാന്റുചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച ഒരാളെ തീവെച്ചു കൊന്ന 12പേരെ തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരനാണ് 123പേരെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പൊലീസിനുകൈമാറിയത്. എന്നാല്‍ പൊലീസ് കേസില്‍ തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് കൊല്ലപ്പെട്ട റഫീഖ് വഹോരയുടെ കുടുംബം ആരോപണമുന്നയിച്ചിട്ടുണ്ട്.300പേരെ ചോദ്യം ചെയ്തതായും കേസന്വേഷണത്തിന് 90 ദിവസം അനുവദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സ്ഥിതി ശാന്തമാകുന്നതോടെ കേന്ദ്ര അര്‍ദ്ധസേനകളെയും പിന്‍വലിക്കും. വര്‍ഗീയ കലാപത്തിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കാനും പരിഹാരനിര്‍ദേശങ്ങള്‍ നല്‍കാനും കേന്ദ്രം നിയമിച്ച സമിതി ഇന്നലെ ആദ്യ യോഗം ചേര്‍ന്നു. കലാപം സംബന്ധിച്ച് ജുഡീഷ്യല്‍ അടക്കമുള്ള മുപ്പതോളം അന്വേഷണകമ്മിഷനുകളുടെ റിപ്പോര്‍ട്ടിന്മേല്‍ സമിതി പഠനം നടത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ പ്രകാശ് ജയ്സ്വാളിന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ സുപ്രിംകോടതി റിട്ട.ജസ്റിസ് ലീല സേഠ്, പഞ്ചാബ് പൊലീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ജെ.എഫ് റിബെയ്റോ, മുന്‍ ഐ എ എസ് ഓഫീസര്‍ മൂസ റാസ, സാമൂഹിക പ്രവര്‍ത്തകന്‍ അസ്ഗര്‍ അലി ,അമ്രിക് സിംഗ് എന്നിവരും ഉള്‍പ്പെടും.












Click it and Unblock the Notifications