ബുധിനിയില്‍ ചൗഹാന് ജയം
ഭോപ്പാല്‍: മധ്യപ്രദേശിലെ ബുധിനി നിയമസഭാ മണ്ഡലത്തില്‍ മെയ് 3ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് കുമാര്‍ പട്ടേലിനെതിരെ 36,525വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചൗഹാന്‍ വിജയം നേടിയത്.
ചൗഹാന് 66,689വോട്ടുകള്‍ കിട്ടിയപ്പോള്‍ 30,164 വോട്ട് മാത്രമാണ് മുന്‍മന്ത്രികൂടിയായ പട്ടേലിന് നേടാന്‍ കഴിഞ്ഞത്.
2005 നവംബര്‍ 29നാണ് ചൗഹാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഉമാഭാരതിയുടെയും അനുയായികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ബാബുലാല്‍ ഗൗര്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായത്.












Click it and Unblock the Notifications