ലീവ് അനുവദിക്കാത്തതിന് ജവാന്‍ ആത്മഹത്യ ചെയ്തു
സികാര്‍: വിവാഹത്തിന് അവധി അനുവദിക്കാത്തതിന് സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കശ്മീരില്‍ സിആര്‍പിഫ് ജവാനായി സേവനമനുഷ്ഠിച്ചിരുന്ന രാജസ്ഥാന്‍ സ്വദേശി രവികുമാറാണ് അടുത്തയാഴ്ച നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. ലീവ് കിട്ടിയില്ലെന്ന് അമ്മയെയും സഹോദരനെയും അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് രവികുമാര്‍ സ്വയം വെടിവച്ചു ജീവനൊടുക്കിയത്.
രവികുമാറിന്റെയും സഹോദരന്‍ അങ്കുഷിന്റെയും വിവാഹം അടുത്തയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
തീവ്രവാദി അക്രമം ശക്തമായ പ്രദേശങ്ങളില്‍ നിയോഗിക്കപ്പെട്ട സൈനികരുടെ പരിതാപകരമായ അവസ്ഥയുടെ ഒരു സൂചനയാണ് രവികുമാറിന്റെ ആത്മഹത്യ.












Click it and Unblock the Notifications