ദില്ലിയില്‍ ജലക്ഷാമം രൂക്ഷമാകുന്നു
ദില്ലി: ദില്ലിയില്‍ രൂക്ഷമാകുന്ന ജലക്ഷാമംമൂലം ജനം വലയുന്നു. സര്‍ക്കാര്‍ ജലവിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ സ്വകാര്യ വിതരണക്കാരില്‍നിന്നും വന്‍ വിലകൊടുത്തു വെള്ളം വാങ്ങുകയാണ് ദില്ലിനിവാസികള്‍.
ഇവിടത്തെ വസന്ത് കുഞ്ച് കോളനിയില്‍ അഞ്ചു വര്‍ഷമായി ഒരു തുള്ളിവെള്ളംപോലും പൊതുടാപ്പ് വഴി ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 40,000ത്തിലേറെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
അഞ്ചുദിവസത്തിലൊരിക്കല്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു ടാങ്കര്‍ വെള്ളം ആവശ്യത്തിന് തികയാത്തതിനാലാണ് ജനങ്ങല്‍ക്ക് സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കേണ്ടി വരുന്നത്. പ്രതിമാസം 2000 രൂപയാണ് സ്വകാര്യ ടാങ്കറുകള്‍ വഴിലഭിക്കുന്ന വെള്ളത്തിന് വില.












Click it and Unblock the Notifications