Get Updates
Get notified of breaking news, exclusive insights, and must-see stories!

ചട്ടം ലംഘിച്ചതിന് ജയക്കും ഡിഎംകെക്കും നോട്ടീസ്

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്രമാതീതമായി വാഹനങ്ങള്‍ ഉപയോഗിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കും ഡിഎംകെയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു.

മെയ് ഒന്നിനും രണ്ടിനും കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ പ്രചാരണത്തിനിടെ ജയലളിത എണ്‍പതോളം വാഹനങ്ങള്‍ ഉപയോഗിച്ചെന്നും ചട്ടമനുസരിച്ച് വാഹനനിരയില്‍ മൂന്നിലേറെ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

മെയ് മൂന്നിന് കൃഷ്ണഗിരിയില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്റെ പ്രചാരണത്തിനിടെ 34 വാഹനങ്ങള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെക്ക് നോട്ടീസ് അയച്ചത്.

തിങ്കളാഴ്ച വൈകീട്ടോടെ നോട്ടീസിന് മറുപടി നല്‍കാന്‍ ഡിഎംകെയോടും ഞായറാഴ്ചയോടെ മറുപടി നല്‍കാന്‍ ജയലളിതയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+