ഗുജറാത്തില്‍ പാണിഘട്ടില്‍ സംഘര്‍ഷം
വഡോദര: കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഗുജറാത്തിലെ പാണിഘട്ടില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ വെള്ളിയാഴ്ച രാത്രി അക്രമം പൊട്ടിപ്പുറപ്പെട്ടു.
സ്ത്രീകള്‍ക്കും കിട്ടികള്‍ക്കും കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനു ശേഷം ഇവിടെ വൈകീട്ട് 5.30 ഓടെ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇരുസമുദായത്തില്‍ പെട്ടവര്‍ കര്‍ഫ്യൂ ലംഘിച്ച് പരസ്പരം കല്ലേറ് നടത്തി.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സൈന്യം ഈ പ്രദേശത്തേക്ക് കുതിക്കുകയും ഫ്ലാഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.












Click it and Unblock the Notifications