വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കും: ജയലളിത
ചെന്നൈ: തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ വിതരണം ചെയ്യുമെന്നും കര്‍ഷകര്‍ക്ക് ബാങ്കുവായ്പ അനുവദിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.
തിരുവള്ളൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് ജയ വോട്ടര്‍മാര്‍ക്ക് പുതിയ വാഗ്ദാനങ്ങള്‍ നല്‍കിയത്. ഡി എം കെ വാഗ്ദാനം ചെയ്ത കളര്‍ ടെലിവിഷനേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുക കമ്പ്യൂട്ടറാണെന്നും ജയ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മൊത്തം കേബിള്‍ വിതരണ ശൃംഖല ഏറ്റെടുക്കാന്‍ കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി വി ഗ്രൂപ്പിന്റെ നീക്കത്തിനെതിരെയാണ് തന്റെ സര്‍ക്കാര്‍ കേബിള്‍ വിതരണശൃംഖലയെയും സര്‍ക്കാറില്‍ നിയന്ത്രണത്തിലാക്കിക്കൊണ്ടുള്ള ബില്‍ അവതരിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദാരിദ്യ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 10കിലോ അരി, അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് താലി നിര്‍മ്മിക്കാനുള്ള സ്വര്‍ണം എന്നിവ മുമ്പേതന്നെ ജയ വാഗ്ദാനം ചെയ്തിരുന്നു.












Click it and Unblock the Notifications