തൃശ്ശൂര്‍പ്പൂരം വെടിക്കെട്ടില്ലാതെ ആഘോഷിക്കും
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരാഘോഷത്തില്‍ നിന്ന് വെടിക്കെട്ട് ഒഴിവാക്കി ബാക്കി ആഘോഷങ്ങള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. വെടിമരുന്നുശാലക്ക് തീപിടിച്ച് ഏഴുപേര്‍മരിക്കാനിടയായസംഭവത്തില്‍ പൊലീസ് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും അറസ്റുചെയ്യുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് കളക്ടര്‍ ബോര്‍ഡ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ വെടിക്കെട്ടൊഴികെയുള്ള ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ത്തന്നെ ആഘോഷം നടത്താമെന്നും പൊലീസും ജില്ലാ ഭരണകൂടവും അതിലിടപെടില്ലെന്നുമുള്ള കളക്ടറുടെ ഉറപ്പിനെത്തുടര്‍ന്നാണ് തീരുമാനംമാറ്റാന്‍ ദേവസ്വം അധികൃതര്‍ തയ്യാറായത്.
വെടിക്കെട്ടിനായി ഒരുക്കിയ കരിമരുന്നുശേഖരം പൂരത്തിനുശേഷം തിങ്കളാഴ്ച രാത്രി പൊട്ടിക്കും. നിര്‍വ്വീര്യമാക്കുന്നത് അപകടം വരുത്താനിടയുള്ളതുകൊണ്ടാണ് പൊട്ടിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications