യുകെ സര്‍വകലാശാലകളും ഔട്ട്സോഴ്സിംഗിന്
ലണ്ടന്‍: ബാങ്കുകളും ഇന്‍ഷ്വറന്‍സ് സര്‍വീസുകള്‍ക്കും പിന്നാലെം ബ്രിട്ടീഷ് സര്‍വകലാശാലകളും ഭരണകാര്യങ്ങളും ഗവേഷണവും ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്‍സ്റിറ്റ്യൂട്ടുകള്‍ക്കും ഔട്ട്സോഴ്സ് ചെയ്യാന്‍ ആലോചിക്കുന്നു. ചെലവ് കുറക്കാനാണ് ഈ നടപടി.
വിദ്യാര്‍ഥികളെയും അന്താരാഷ്ട്ര നിക്ഷേപകരെയും തുടര്‍ന്നും ബ്രിട്ടീഷ് സര്‍വകലാശാലകള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ ഇന്ത്യയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ ഭരണകാര്യങ്ങളും ഗവേഷണവും ഔട്ട്സോഴ്സിംഗ് ചെയ്തേ പറ്റൂയെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്‍ഡസ്ട്രി ആന്റ് ഹയര്‍ എജ്യുക്കേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് യുകെ സര്‍വകലാശാലകള്‍ക്ക് പ്രാമാണ്യം നിലനിര്‍ത്താനും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും കഴിയണമെങ്കില്‍ ഏഷ്യന്‍ സര്‍വകലാശാലകളുമായി പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന അഭിപ്രായമാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്.












Click it and Unblock the Notifications