ബുധിയ വിവാദം: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു
ഭുവനേശ്വര്‍: ബുധിയ സിംഗ് വിവാദത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഒറീസ ചീഫ് സെക്രട്ടറിയോടും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനോടും ആവശ്യപ്പെട്ടു.
നാല് വയസുകാരനായ ബുധിയ മെയ് രണ്ടിന് പുരിയില്‍ നിന്നും ഭുവനേശ്വറിലേക്ക് 65 കിലോമീറ്റര്‍ ഓടിയതിനെ ചൊല്ലി വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. നാല് വയസുകാരനായ കുട്ടിയെ ഇത്രയും ദൂരം ഓടിച്ചത് മനുഷ്യാവകാശ ലംഘനമാണെന്നും കുട്ടിയെ ചൂഷണം ചെയ്യുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണം മെയ് രണ്ടിന് നടന്ന മാരത്തോണ്‍ ഓട്ടത്തെ കുറിച്ച് മാത്രം പരിമിതപ്പെട്ടായിരിക്കുമോയെന്ന് വ്യക്തമല്ല. കുട്ടിക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് ട്രോഫി സമ്മാനിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ അന്വേഷണ പരിധിയില്‍ പെടുമോയെന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications