വഡോദരയില്‍ കര്‍ഫ്യൂവില്‍ ഇളവ്
വഡോദര: സംഘര്‍ഷം നിലനില്‍ക്കുന്ന ഗുജറാത്തിലെ വഡോദരയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഏഴ് മണിക്കൂര്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്.
ശനിയാഴ്ച നാല് മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് വരുത്തിയിരുന്നു. വഡോദര നഗരത്തില്‍ സൈന്യം റോന്തുചുറ്റുന്നത് തുടരും. അതേ സമയം സ്ഥിതിഗതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പാണിഗേറ്റിലും നവപൂരിലും പട്രോളിംഗ് പിന്‍വലിച്ചിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications