പ്രതിഫലം പറ്റുന്ന പദവി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
ദില്ലി: ബുധനാഴ്ച വീണ്ടും പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദം വീണ്ടും ചൂടുപിടിക്കും.
പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്ന പാര്‍ലമെന്റംഗങ്ങളെ അയോഗ്യരാക്കുന്ന നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.
പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച വിവാദം കൊഴുത്തപ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എംപി സ്ഥാനം രാജിവച്ചത്. തിങ്കളാഴ്ച നടക്കുന്ന റായ്ബറേലി ഉപതിരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ജനവിധി തേടുകയാണ്.
സമാജ്വാദി പാര്‍ട്ടിയുടെ ജയാബച്ചന് രാജ്യസഭാംഗത്വം നഷ്ടപ്പെട്ടത് പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നതിന്റെ പേരിലാണ്.












Click it and Unblock the Notifications