സൗദി ജയിലില്‍ ബുദ്ധിമുട്ടുണ്ടായില്ല: നൗഷാദ്
കൊല്ലം: കഴിഞ്ഞ ഏപ്രില്‍ നാലിന് സൗദി ജയില്‍ നിന്നും മോചിപ്പിക്കപ്പെട്ട കൊല്ലം സ്വദേശി നൗഷാദിന് മൂന്ന് വര്‍ഷത്തെ ജയില്‍ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രം. സൗദി ജയിലില്‍ തനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് നൗഷാദ് പറഞ്ഞു.
സൗദി ജയിലിനെ കുറിച്ച് മറ്റ് പലരും പറഞ്ഞു കേട്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് തനിക്കുണ്ടായത്. വളരെ വിശാലമായ വളപ്പാണ് ജയിലിന്റേത്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. എല്ലാ മുറിയിലെയും തടവുകാര്‍ക്ക് കിടക്കകള്‍ നല്‍കിയിരുന്നു. എല്ലാ മുറിയിലും രണ്ട് എയര്‍കണ്ടീഷണറുകളുണ്ട്. എല്ലാ സെല്ലിലും ഓരോ ടിവിയുണ്ട്. ടിവിയില്‍ എല്ലാ പരിപാടികളും കാണാന്‍ അവിടെ അനുവാദമുണ്ടായിരുന്നു.
ഖുറാന്‍ വായിക്കുന്നതിനാണ് താന്‍ കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത്. മറ്റ് ജയിലുകളില്‍ നിന്ന് വ്യത്യസ്തമായി തടവുകാര്‍ക്ക് അവിടെ ജോലിയൊന്നും നല്‍കാറില്ല. തടവുകതാര്‍ക്കും ചെസ്സും ചീട്ടും കളിക്കാന്‍ അനുവാദമുണ്ട്. ടിവി കണ്ടോ മറ്റുള്ളവരോട് സംസാരിച്ചോ എങ്ങനെ വേണമെങ്കിലും സമയം കളയാം. വൈകുന്നേരങ്ങളില്‍ പുറത്ത് കളികളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ളവര്‍ക്ക് അതുമാവാം.
എല്ലാ മാസവും എല്ലാ തടവുകാര്‍ക്കും 50 സൗദി റിയാലുകള്‍ വീതം നല്‍കാറുണ്ട്. ആ പണം കൊണ്ട് ജയിലിനകത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങുമായിരുന്നു. സെല്ലിനകത്ത് ഹീറ്ററുണ്ട്. പാചകം ചെയ്യാനും അനുവാദമുണ്ടായിരുന്നു. ജയിലിലുണ്ടായിരുന്ന എല്ലാവരും സൗദിക്കാരായിരുന്നു. വളരെ മാന്യമായാണ് അവര്‍ പെരുമാറിയുരുന്നത്.
എന്നെ മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം തന്റെ മോചനം ആഘോഷിക്കാനായി അവര്‍ ഒരു ചെറിയ പാര്‍ട്ടി നടത്തിയെന്നും നൗഷാദ് പറഞ്ഞു.












Click it and Unblock the Notifications