കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം തുടങ്ങി

  • By Staff
Google Oneindia Malayalam News

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങള്‍ എത്തിയതോടെയാണ് പൂരം തുടങ്ങിയത്. കണിമംഗല ശാസ്താവിന്റെ പൂരമാണ് വടക്കുനാഥ സന്നിധിയില്‍ ആദ്യമെത്തിയത്.

ഇത്തവണ വെടികെട്ടൊഴികെയുള്ള മറ്റ് ചടങ്ങുകള്‍ക്ക് മാറ്റമില്ല. രാവിലെ 7.30നാണ് പൂരത്തിന് തുടക്കമിട്ട് കണിമംഗലം ശാസ്താവിന്റെ പൂരമെത്തിയത്. തുടര്‍ന്ന് മറ്റു ചെറുപൂരങ്ങളും എത്തി.

11.30ന് പഞ്ചവാദ്യം മുഴങ്ങുന്നതോടെ മഠത്തില്‍ വരവ് തുടങ്ങുകയായി. 1.15ന് എഴുന്നള്ളത്ത് സ്വരാജ്റൗണ്ടിലെത്തുന്നതോടെ അകമ്പടി ആനകള്‍ ഏഴാകും. 2.45ന് പഞ്ചവാദ്യം നായ്ക്കനാലില്‍ കലാശിക്കും. മൂന്നിന് പാണ്ടിമേളത്തിന് തുടക്കമിടും. എഴുന്നള്ളത്ത് തേക്കിന്‍കാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ 15 ആനകളായ് വന്ന് എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്ത് കലാശിക്കും.

12.30നാണ് പാറമേക്കാവിന്റെ പുറപ്പാട്. ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റും. ചെമ്പടയുമായി പെരുവനം കുട്ടന്‍മാരാരും സംഘവും നിരക്കുമ്പോള്‍ ചെറിയ കുടമാറ്റം നടത്തും. തുടര്‍ന്ന് മേളം അകമ്പടിയായി എഴുന്നള്ളത്ത് വടക്കുന്നാഥ സന്നിധിയിലേക്ക് പ്രവേശിക്കും. രണ്ടിന് ഇലഞ്ഞിയുടെ ചുവട്ടില്‍ മേളം ആരംഭിക്കുകയായി. 4.30ന് മേളം കലാശിക്കുന്നതോടെ തെക്കോട്ടിറക്കത്തിന് സമയമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X