ദുബായില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
ദുബായ്: ദുബായിലെ ജുമേരിയാ ബീച്ചിനടുത്ത് ഒരു മരത്തില്‍ മലയാളി യുവാവ് തുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഷീഹാന്‍ (27) എന്നയാളാണ് മരിച്ചത്.
മൃതദേഹത്തില്‍ ചില മുറിവുകള്‍ കാണപ്പെട്ടു. മരണത്തിന്റെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കൊലപാതകമാണോയെന്നും സംശയിക്കുന്നുണ്ട്.
ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുര്‍ജ് അല്‍ അറബ് എന്ന ഹോട്ടലില്‍ ഈയിടെയായാണ് ഷീഹന്‍ ജോലിക്കു ചേര്‍ന്നത്. കമ്പനിയുടെ ഹൗസിംഗ് വിഭാഗത്തിലാണ് ഷീഹന്‍ ജോലി ചെയ്തിരുന്നത്. മുറിയില്‍ തനിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്.












Click it and Unblock the Notifications