ഓഹരി സൂചിക 12,500 പോയിന്റ് കടന്നു
മുംബൈ: മുംബൈ ഓഹരി സൂചിക ആദ്യമായി 12,500 പോയിന്റ് കടന്നു. തിങ്കളാഴ്ച ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 151 പോയിന്റ് ഉയര്‍ന്ന സൂചിക പുതിയ ഉയരത്തിലെത്തുകയായിരുന്നു.
151.37 പോയിന്റ് ഉയര്‍ന്ന സൂചിക 12,511.07 പോയിന്റിലാണെത്തിയത്. ഇതിനു മുമ്പ് മെയ് നാലിനാണ് വ്യാപാരത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ സൂചികയെത്തിയത്. നിഫ്റ്റി 44.60 പോയിന്റ് ഉയര്‍ന്ന് 3708.55 പോയിന്റിലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, എസിസി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ബജാജ് ഓട്ടോ, മാരുതി ഉദ്യോഗി, ഡോ.റെഡ്ഢി ആന്റ് ടാറ്റ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications