കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം 34 ആയി
ലക്നൗ: ഉത്തരേന്ത്യയില്‍ കൊടുംചൂടില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തര്‍പ്രദേശില്‍ 24 പേരും ഒറീസയില്‍ പത്തു പേരുമാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ സൂര്യാഘാതം മൂലം ആറു പേര്‍ മരിച്ചു. താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിട്ടുണ്ട്.
കടുത്ത ചൂടിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications