കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഡ്രൈവര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: 2010ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദില്ലിയിലെ ഓട്ടോ,ടാക്ലി ഡ്രൈവര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ദില്ലി ഗതാഗത വകുപ്പ് പ്രത്യേക പരിശീലന പരിപാടി ആവിഷ്കരിക്കുന്നു.

2008ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്നതിനായി ഒരു കോടിയോളം ആളുകളെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ചൈനയുടെ സംരംഭത്തെ പിന്‍തുടര്‍ന്നാണ് ദില്ലിയും പുതിയ പരിപാടി ആവിഷ്കരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുമ്പോള്‍ ദില്ലിയിലെത്തുന്ന ടൂറിസ്റുകളുമായി കൃത്യമായി സംസാരിക്കാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുമാണ് ടാക്സി ഡ്രൈവര്‍മാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.

അടുത്ത നാലുവര്‍ഷം കൊണ്ട് 2000ഇംഗ്ലീഷ് വാക്കുകള്‍ പഠിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജൂലൈയിലാണ് പരിശീലനപരിപാടി ആരംഭിക്കുന്നത്. ഇതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും. പഠനം സുഗമമാക്കുന്നതിനായി പഠിതാക്കള്‍ക്ക് വണ്ടി ഓടിക്കുന്നതിനിടയിലും പഠിക്കാനുപകരിക്കുന്ന തരം ദൃശ്യ ശ്രാവ്യ പഠന സാമഗ്രികള്‍ നല്‍കും.

പരിശീലനം തുടങ്ങി ആദ്യ വര്‍ഷം 20 ശതമാനം വാക്കുകളും പിന്നീട് ഓരോ വര്‍ഷവും 35, 50 ശതമാനം വാക്കുകളും പഠിപ്പിക്കാനാണ് തീരുമാനിച്ചിരുക്കുന്നത്. ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുമ്പോഴേക്കും ഇംഗ്ലീഷില്‍ സംസാരിക്കാനും നിര്‍ദേശം നല്‍കാനും ഡ്രൈവര്‍മാര്‍ പ്രാപ്തരാകുമെന്ന് ഗതാഗത വകുപ്പധികൃതര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X